Sasthamcotta, Kerala 690521 | 0476-2830323 | principal@ksmdbc.ac.in
Staff Login Student Login Parent Login
NAAC IQAC AQAR SSR ICC Anti-Ragging Cell RUSA DBT STAR DST-FIST NPTEL IIC NIRF Extension Online Services Downloads

വജ്ര ജൂബിലി ആഘോഷം

കെ.എസ്.എം.ഡി.ബി കോളേജ് വജ്ര ജൂബിലി ആഘോഷം,ലോഗോയും ജൂബിലി അവതരണ ഗാനവും ക്ഷണിച്ചു

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് മത്സരാടിസ്ഥാനത്തിലുള്ള ലോഗോയും ജൂബിലി അവതരണ ഗാനവും പൊതുജനങ്ങള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുവാന്‍ തീരുമാനിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും അവതരണ ഗാനത്തിനും ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്.   ലോഗോ, കോളേജിന്‍റെ വജ്ര ജൂബിലിയെ ആധാരമാക്കിയതാകണം.  കോളേജിന്‍റെയും കോളേജ് നില്‍ക്കുന്ന പ്രദേശത്തിന്‍റെയും പ്രാധാന്യം ആധാരമാക്കിയിട്ടുള്ള സൃഷ്ടികളാണ് ജൂബിലി അവതരണ ഗാനത്തിനായി ക്ഷണിക്കുന്നത്.  ലോഗോയുടേയും ജൂബിലി അവതരണ ഗാനത്തിന്‍റെയും ഹാര്‍ഡ് കോപ്പി കോളേജ് പ്രിന്‍സിപ്പലിന്‍റെ പേരില്‍ സീല്‍ ചെയ്ത കവറില്‍ ആഗസ്റ്റ് 16 ന് മുമ്പായി ലഭിക്കേണ്ടതാണ്.
പ്രിന്‍സിപ്പല്‍