അനുസ്മരണ യോഗവും എൻഡോവ്മെൻ്റ് വിതരണവും
ശാസ്താംകോട്ട കെ എസ് എം .ഡി ബി കോളേജിലെ ബോട്ടണി വിഭാഗം പൂർവ്വവിദ്യാർത്ഥിയും പിന്നീട് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനും ആയിരിക്കെ മധ്യപ്രദേശിലെ ആംലയിൽ വെച്ച് കൃത്യനിർവ്വഹണത്തിനിടെ 2018 ഫെബ്രുവരി 1 ന് ബോംബ് സ്ഫോടനത്തിൽ വീരമൃത്യ വരിച്ച കോർപ്പറൽ. ദീപക് ദിലീപൻ അനുസ്മരണ യോഗവും എൻഡോവ്മെൻ്റ് വിതരണവും 2024 അഗസ്ത് 19 രാവിലെ 10 : 30 ന് കെ.എസ്.എം.ഡി.ബി കോളേജിൽ ബോട്ടണി ബാച്ചിൻ്റെ സൗഹൃദ കൂട്ടായ്മ (2006-2009 പൂർവ്വ വിദ്യാർത്ഥികൾ )യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
കോർപ്പറൽ ദീപക് ദിലീപൻ അനുസ്മരണത്തിനായി മികച്ച വിദ്യാർത്ഥികൾക്കുള്ള എന്‍ഡോവ്മെന്റ് ബോട്ടണി വിഭാഗത്തിലെ
21- 24 ബാച്ച് യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉയർന്ന മാര്‍ക്ക് ലഭിച്ച മീര ബിജു കരസ്ഥമാക്കി. 5000രൂപയുടെ കാശ് അവാർഡും മൊമന്റോയും ശ്രീ ഷാനവാസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശാസ്താംകോട്ട വിതരണം ചെയ്തു
ബോട്ടണി വിഭാഗം
അലൂമിനി കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ലക്ഷ്മി ശ്രീകുമാർ സ്വാഗതം പറഞ്ഞു
കെ .എസ് .എം. ഡി.ബി.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.ക്യാപ്റ്റൻ മധു അധ്യക്ഷനായ ചടങ്ങിൽ അനുസ്മരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ശ്രീ ഷാനവാസ് കെ എച്ച് സർക്കിൾ ഇൻസ്പെക്ടർ ശാസ്താംകോട്ടയാണ്.
അനുസ്മരണ പ്രഭാഷണം നടത്തിയവർ
പ്രൊഫ.സത്യപ്രകാശ് (മുൻ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്)
,പ്രൊഫ. സവിച സത്യപ്രകാശ്
,രാമാനുജൻ തമ്പി (ജനറൽ അലൂമിനി പ്രസിഡണ്ട്, Dr.ഗീതാകൃഷ്ണൻ നായർ (ബോട്ടണി വിഭാഗം എച്ച്.ഓ. ഡി .)Sreenadh,Dr പ്രീത ജി പ്രസാദ് ,ശ്രീനാഥ്,അനിൽകുമാർ,ആദർശ്
, നീതു, ധന്യ,ശുഭലക്ഷമി
തുടങ്ങിയവർ അനുസ്മരണം നടത്തി