കെ .എസ്. എം .ഡി. ബി .കോളേജ് വുമൺസ് ഹോസ്റ്റലിലെ 2024 വർഷത്തെ ഓണാഘോഷം അത്യധികം വർണ്ണാഭമായി നടത്തുകയുണ്ടായി .കെ .എസ്. എം .ഡി. ബി .കോളേജ് പ്രിൻസിപ്പൽ ശ്രീ.പ്രൊഫസർ( ഡോക്ടർ) . കെ .സി.പ്രകാശ് മുഖ്യ അതിഥി ആയി. ഹോസ്റ്റൽ ഡെപ്യൂട്ടി വാർഡൻ ശ്രീമതി ലക്ഷ്മി ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മേട്രൺ രശ്മിദേവി.എസ് സ്വാഗതം ആശംസിച്ചു ഹോസ്റ്റൽ ഡെവലപ്പ്മെന്റ് സമിതി അംഗങ്ങളായ ഡോ.ആത്മൻ എ.വി , ഡോ.ലക്ഷ്മീദേവി,ഡോ.ശ്രീകല,മുൻ വാർഡൻ ഡോ.ദീപ .എസ്.
കെ .എസ്. എം. ഡി .ബി.കോളേജ് ഐ.ക്യു. എ.സി കൺവീനർ ഡോ.രാധിക നാഥ്.ജി, സൂപ്രണ്ട് ശ്രീജ .ആർ ,ഹെഡ് അക്കൗണ്ടന്റ് ഷിബു എന്നിവർ ഓണാശംസകൾ നേർന്നു. താമസക്കാരായ വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .കുട്ടികൾ നിർമ്മിച്ച ഓണപ്പൂക്കളം അത്യാകർഷകമായിരുന്നു. ഓണസദ്യയ്ക്കു ശേഷം നടന്ന തിരുവാതിര കളിയോടു കൂടി പരിപാടികൾ സമാപിക്കുക ഉണ്ടായി.