ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിൽ സംസ്ഥാന ലോക തണ്ണീർത്തട ദിനാചരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റും, കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജും, ശാസ്താംകോട്ട കായൽ കൂട്ടായ്മയും, കൊട്ടാരക്കര ഗ്രാമീണ് മാനവ ദാരിദ്ര്യമുക്തി കേന്ദ്രവും ,കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു.ഡോക്ടർ ജോൺ .സി
മാത്യു സ്വാഗതം പറഞ്ഞു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡൻറ് ആർ ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ഡയറക്ടർ ഡോക്ടർ സുനിൽ പമീഡി ഐഎഫ്എസ് വിശിഷ്ട അതിഥിയാവുകയുo പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോക്ടർ മുരളി തുമ്മാരക്കുടി പഠന ക്ലാസ് നിർവഹിക്കുകയും ചെയ്തു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് കുട്ടികൾക്കുള്ള അവാർഡ് ദാനം ശാസ്താംകോട്ട കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കേ. സി പ്രകാശ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോക്ടർ അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ശ്രീ വൈ ഷജഹാൻ, കോളേജിലെ എൻസിസി ഡയറക്ടർ ഡോക്ടർ ടി. മധു, കോളേജിലെ ഭൂമിത്രസേന കോർഡിനേറ്റർ അസിസ്റ്റൻറ് പ്രൊഫസർ ലക്ഷ്മി ശ്രീകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ അരുൺ ഷിനോജ്, വാർഡ് മെമ്പർ ശ്രീമതി രജനി, ശാസ്താംകോട്ട കായൽ കൂട്ടായ്മ പ്രവർത്തകരായ ശ്രീ ദിലീപ് കുമാർ, ബാലചന്ദ്രൻ, സിനു, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ശ്രീ ഷോബിൻ വിൻസെൻറ് തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത വെറ്റലാൻഡ് ലാൻഡ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ജുനൈദ് ഹസൻ, അനലിസ്റ്റ് മാരായ പി എസ് അരുൺകുമാർ ദിവ്യാ അശോക്, പ്രോജക്ട് അസിസ്റ്റൻറ് മാരായ അഖില അശോക്, ടി ആർ സെൽവി തുടങ്ങിയവർ പരിസ്ഥിതി പ്രവർത്തനവുമായി അനുബന്ധിച്ച പദ്ധതികൾ വിശദീകരിച്ചു.
കോളേജിലെ എൻ സി.സി , ഭൂമിത്രസേന ക്ലബ്, എൻ .എസ് .എസ്, ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി, ഡിപ്പാർട്ട്മെൻറ് ഓഫ് സുവോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ കുട്ടികൾ , തണ്ണീർത്തട ദിനാചരണവുമായി അനുബന്ധിച്ച് നടത്തിയ സന്ദേശ റാലിയിൽ പങ്കെടുത്തു