Celebrating the International Year of Millet

REPORT

അന്താരാഷ്ട്ര മില്ലറ്റ് വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും , വിവിധ ക്ലബ്ബുകൾ ആയ ബയോഡൈവേഴ്സിറ്റി ക്ലബ്ബും, ഭൂമിത്രസേനാ ക്ലബ്ബും സംയുക്തമായി ബോധി സെമിനാർ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ബോട്ടണി ഗാർഡനിൽ ഒമ്പതിനം ചെറു ധാന്യങ്ങളുടെ വിത്തുകൾ പാകി..
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. ഡോക്ടർ കെ. സി പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവല്ലയിലെ കാർഷിക സംരംഭകനായ ശ്രീ പ്രശാന്ത് ജഗൻ മുഖ്യാഥിതി ആയിരുന്നു. ചെറു ധാന്യങ്ങളുടെ വിത്തുകൾ അദ്ദേഹം സൗജന്യമായി നൽകി. ബോട്ടണി വിഭാഗം തലവൻ ഡോക്ടർ ഗീതാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പി. ടി. എ സെക്രട്ടറി ഡോക്ടർ എസ് .ജയന്തി , ബോധി സെമിനാർ കൺവീനർ മിസ്സ്.സൺറിമ,
ഭൂമിത്ര സേന കോഡിനേറ്റർ പ്രൊഫസർ . ലക്ഷ്മി ശ്രീകുമാർ ബയോഡൈവേഴ്സിറ്റി കോർഡിനേറ്റർ പ്രൊഫസർ . ധന്യ എസ് ആർ , ഡോ.ശ്രീജിത്ത്, ഡോ.രാജേഷ് ,ഗസ്റ്റ് അധ്യാപികമാരായ മിസ്സ് മീനു ദർശന, മിസ്സ് ഷെറീന തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മില്ലറ്റുകൾക്ക് വരണ്ട നിലങ്ങളിൽ കുറഞ്ഞ ഇൻപുട്ടുകളോടെ വളരാനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കഴിയും. അതിനാൽ, സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങളുടെ ആശ്രയം കുറയ്ക്കുന്നതിനും
രാജ്യങ്ങൾക്ക് അവ അനുയോജ്യമായ പരിഹാരമാണ്. പ്രതികൂലവും മാറിക്കൊണ്ടിരിക്കുന്നതുമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ തിനയുടെ പോഷക-ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവയുടെ കൃഷി അനുയോജ്യതയെക്കുറിച്ചും അവബോധം വളർത്തുന്നതിനും നയപരമായ ശ്രദ്ധ നയിക്കുന്നതിനുമുള്ള അവസരമായിരിക്കും ഇത്. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും പുതിയ സുസ്ഥിര വിപണി അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള അവയുടെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം മില്ലറ്റുകളുടെ സുസ്ഥിര ഉൽപ്പാദനത്തെയും ഈ വർഷം പ്രോത്സാഹിപ്പിക്കും.2021 മാർച്ചിലാണ് യുഎൻ ജനറൽ അസംബ്ലി അതിന്റെ 75-ാമത് സെഷനിൽ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYM 2023) പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.