National Seminar : Sustainable Options for Menstrual Health

ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിൽ "സുസ്ഥിരമായ ആർത്തവാരോഗ്യം "എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ ശില്പശാല സംഘടിപ്പിച്ചു. കോളേജിലെ ഭൂമിത്രസേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി നടത്തിയ ചടങ്ങിന് ധനസഹായം നൽകുന്നത് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ (ഡോക്ടർ) കെ. സി. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ ,നീതി ആയോഗിന്റെ മികച്ച വുമൺ എന്റർപ്രൈനർ അവാർഡിന് അർഹയായ 'ഇന്ത്യയുടെ പാഡ് വുമൺ' എന്നറിയപ്പെടുന്ന ഡോക്ടർ അഞ്ചു ബിഷ്റ്റ് മുഖ്യാതിഥി ആവുകയുo ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.
ഭൂമിത്ര സേന കോർഡിനേറ്റർ മിസ് ലക്ഷ്മി ശ്രീകുമാർ മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോക്ടർ ഗീതാ കൃഷ്ണൻ നായർ, ഭൂമിത്രസേന അംഗങ്ങളായ ഡോക്ടർ ശ്രീകല, ഡോക്ടർ പ്രീത, എക്കണോമിക്സ് വിഭാഗം അധ്യാപികയായ ഡോക്ടർ മായ, കോളേജിലെ വിമൻസ് ഹോസ്റ്റലിലെ ഡെപ്യൂട്ടി വാർഡനായ മിസ് രശ്മി ദേവി, ബയോഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ആയ മിസ്സ് ധന്യ,ഗസ്റ്റ് അധ്യാപികമാരായ ഡോക്ടർ ഫൗസിയ, ഡോക്ടർ ചന്ദന, ഡോക്ടർ പ്രതിഭ, മിസ് മീനു ദർശന, മിസ് ശാമിലി, കോളേജ് യൂണിയൻ ചെയർമാൻ അബ്ദുള്ള, ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായ ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയിലെയും ഡിപ്പാർട്ട്മെൻറ് ഓഫ് സവോളജിയിലെയും മറ്റു വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ, അമൃത സൗഖ്യം സർവ്വിലെ അംഗങ്ങളായ അനുശ്രീ, അഖില, ലേഖ തുടങ്ങിയവരും പങ്കെടുത്തു.

കാർഷിക മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന വാഴനാരിൽ നിന്ന് പുനരുപയോഗിക്കാവുന്ന ആർത്തവ പാടുകൾ നിർമ്മിക്കുന്ന അമൃതസർവിന്റെ (സൗഖ്യം പുനരോഗി ഉപയോഗിക്കാവുന്ന പാഡ്) മാനേജിംഗ് ഡയറക്ടർ ആയ ഡോക്ടർ അഞ്ചു ബിഷ്ട്, നീതി ആയോഗ് വിമൻ ട്രാൻസ്ഫോർമിംഗ് ഇന്ത്യ ആദരിച്ച 75 സ്ത്രീകളിൽ ഒരാളാണ് .

പ്ലാസ്റ്റിക് ആർത്തവ ഉൽപന്നങ്ങൾ പ്രതിവർഷം 200,000 ടണ്ണിലധികം മാലിന്യങ്ങൾ ഉണ്ടാക്കുന്നു.
ഒട്ടുമിക്ക ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ വിഘടിപ്പിക്കാൻ 500 മുതൽ 800 വർഷം വരെ എടുക്കും.
പാഡുകളും ടാംപണുകളും പോലുള്ള ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളിൽ സാധാരണയായി ശരീരത്തിന് ദോഷം വരുത്തുന്ന കീടനാശിനി അവശിഷ്ടങ്ങൾ, ബ്ലീച്ച്, താലേറ്റുകൾ എന്നിവ പോലുള്ള അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

സുസ്ഥിരമായ ആർത്തവം എന്നത് നമ്മുടെ സമുദ്രങ്ങളിലോ ലാൻഡ് ഫില്ലുകളിലോ അവസാനിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ ഊന്നൽ നൽകുന്നു.

.

വിമൻ ഇൻ ഇന്ത്യൻ സോഷ്യൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കിന്റെ സ്ഥാപക അംഗം കൂടിയായ അഞ്ചുവിന് 2020ൽ വിമൻ ഫോർ ഇന്ത്യയും സോഷ്യൽ ഫൗണ്ടർ നെറ്റ്‌വർക്ക് സഖ്യവും അവതരിപ്പിച്ച "യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സമർപ്പിച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സോഷ്യൽ എന്റർപ്രണർ പുരസ്കാരവും ലഭിച്ചു.

പിഐബിയുടെ കണക്കനുസരിച്ച് , ഇതുവരെ ഇത്തരത്തിൽ 5,00,000-ലധികം പാഡുകൾ വിൽക്കാൻ സാധിക്കുകയും ഇത് പ്രതിവർഷം 2000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ കാരണമായി.

കൂടാതെ, പുനരുപയോഗിക്കാവുന്ന പാഡിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ പുരസ്കാരവും ലഭിച്ചു.

ഭൂമിത്രസേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി നടത്തിയ ഇൻ്റർ കോളേജ് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ വിജയികൾക്ക് പുരസ്കാരവും ഇതിനെ തുടർന്നുള്ള ചടങ്ങിൽ നൽകി.
ശ്രീ കൃഷ്ണ കോളജ് ഗുരുവായൂരിലെ ബോട്ടണി വിദ്യാർഥിനി അലീന ഐസക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്താംകോട്ട കോളജിലെ ഹിന്ദി വിഭാഗം വിദ്യാർഥിനി കൃപ ബൈജു രണ്ടാം സ്ഥാനവും ബോട്ടണി വിഭാഗത്തിലെ മീര ബിജു, വിശാഖ് ഷാജി എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.നാലാം സ്ഥാനം പോളിമർ വിദ്യാർഥിനി അഭിരാമിക്കാണ്.
ഭൂമിത്രസേന ക്ലബ്ബിലെ മികച്ച വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റും
വിതരണം ചെയ്തു.പ്രണവ്,പോൾ പ്രിൻസ്, അമൃത മോഹൻ, ദേവനാരായണൻ,സനിൽ,അജയ്‌ഘോഷ്,സുറുമി, ഹർഷ, ദേവിക ദയനന്ന്ന്ദ് ,ദേവിക ,അർച്ചന ,രേഖ,ബറക്കത്തുള്ള,കാർത്തിക്, മനീഷ്, വിഷ്ണു, അജ്മിയ തുടങ്ങിയവർക്ക് മികച്ച അംഗങ്ങൾക്കുള സർട്ടിഫിക്കറ്റും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.