ആളുകൾക്കും പ്രകൃതിക്കുമായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും സമൂഹത്തെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുക എന്ന ലക്ഷ്യം പ്രാവർത്തികരിക്കുന്നതിനായി വെറ്റ്ലാൻഡ ഇൻറർനാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോക്ടർ ഹാൻസ് ഡി ഗ്രൂതത ശാസ്താംകോട്ട കായൽ സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം കേന്ദ്ര ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരും കേരള സംസ്ഥാന തണ്ണീർത്തട ജല അതോറിറ്റിയിലെ പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ ജുനൈദ്, ഡോക്ടർ അരുൺ ,ദേവസ്വം ബോർഡ് ശാസ്താംകോട്ട കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം അധ്യാപികയും ഭൂമിത്രസേന കോഡിനേറ്ററുമായ ലക്ഷ്മി ശ്രീകുമാർ, കായൽ കൂട്ടായ്മ കൺവീനർ ശ്രീ ദിലീപ് കുമാർ തുടങ്ങിയവർ അനുഗമിച്ചു.