ലോക ജലദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്ര സേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി ശാസ്താംകോട്ട തടാകത്തിലെ ജലം ശേഖരിച്ച് ജലത്തിലെ പരിശുദ്ധി സംബന്ധിച്ച് പഠനം നടത്തുന്നു. 2023 ലോകജല ദിനത്തിലെ ആശയമായ പൊതുജനാരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം , പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര വികസനo എന്നിവ ലക്ഷ്യമാക്കിയുള്ളതാണ് പഠനം. പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ കെ. സി പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , ഭൂമിത്രസേന കോഡിനേറ്റർ മിസ്സ് ലക്ഷ്മി ശ്രീകുമാർ സ്വാഗതമാശംസിച്ചു. ബോട്ടണി വിഭാഗം മേലധ്യക്ഷൻ ഡോക്ടർ ഗീതാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭൂമിത്ര സേന അംഗങ്ങളായ ഡോക്ടർ പ്രീത ജി പ്രസാദ്, ഡോക്ടർ ശ്രീകല ,ബോട്ടണി വിഭാഗം അധ്യാപിക ധന്യ എസ് ആർ, കായൽ കൂട്ടായ്മ കൺവീനർ ശ്രീ ദിലീപ്, അധ്യാപികമാരായ ഡോക്ടർ ഫൗസിയ ഡോക്ടർ ചന്ദന , ഷെറീന ,മീനു , ശാമിലി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭൂമിത്ര സേന അംഗങ്ങളും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയിലെ വിദ്യാർത്ഥികളും തടാകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ജലം ശേഖരിക്കുകയും തുടർന്ന് ജലത്തിൻറെ സാന്ദ്രത നിറം, അയണിന്റെ, അംശം ബാക്ടീരിയ അംലത്തിന്റെ അംശം ഇവ പഠിക്കാനായി ജലം ശേഖരിച്ചു.