ഇന്റർകോളീജിയറ്റ് പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സി.പ്രകാശ് മെമന്റോയും ക്യാഷ് പ്രൈസും നൽകി.

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് കെഎസ്എംഡിബി കോളജ് ബോട്ടണി വിഭാഗവും ഭൂമിത്ര സേന ക്ലബ്ബും ചേർന്ന് നടത്തിയ ഇന്റർകോളീജിയറ്റ് പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സി.പ്രകാശ് മെമന്റോയും ക്യാഷ് പ്രൈസും നൽകി. തിരുവല്ല മാർത്തോമ്മാ കോളേജ് മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥി ആരണ്യ ജി ഒന്നാം സ്ഥാനവും കെഎസ്എംഡിബി കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി ബോട്ടണി വിദ്യാർത്ഥി അതുൽ പ്രസാദ് രണ്ടാം സ്ഥാനവും, മൂന്നാം സമ്മാനം മാർത്തോമ്മാ കോളേജ് ഒന്നാം വർഷ എംഎസ്‌സി ബോട്ടണിയിലെ കൃപ ജിയും കരസ്ഥമാക്കി. .

പരിപാടിയിൽ ഭൂമിത്ര സേന ക്ലബ്ബിന്റെ ചുമതലയുള്ള ഫാക്കൽറ്റി ശ്രീമതി ലക്ഷ്മി ശ്രീകുമാർ ഓസോണിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ബോട്ടണി വിഭാഗം മേധാവി ഡോ. പി. ഗീതാകൃഷ്ണൻ നായർ പറഞ്ഞു. കൗൺസിൽ സെക്രട്ടറി ശ്രീമതി രാഗി, ഭൂമിത്ര സേന ക്ലബ്ബ് അംഗങ്ങൾ ഡോ. പ്രീത, ഡോ. ശ്രീകല എം, ജൈവവൈവിധ്യ കൺവീനർ ശ്രീമതി ധന്യ എസ്. ആർ. എന്നിവരും പങ്കെടുത്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ മീനാക്ഷി, വൈസ് ചെയർപേഴ്സൺ അനഘ ബാബു, കൂടാതെ ഭൂമിത്ര സേന ക്ലബ്ബിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.