Cleanliness Drive and Say No to Plastic Campaign

സ്വച്ഛത പഖ്‌വാദ ക്യാമ്പയിൻ.

' മാലിന്യ രഹിത ഇന്ത്യ ' എന്ന മഹാത്മാ ഗാന്ധിജിയുടെ ലക്ഷ്യം നിറവേറ്റുന്നതിനായി കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജിലെ ഭൂമിത്ര സേന ക്ലബ്ബും , ബോട്ടണി ഡിപ്പാർട്മെന്റും ഉത്തരവാദിത് ടൂറിസം ക്ലബ്ബും സംസ്ഥാന തണ്ണീർതട അതോറിറ്റിയും സംയുക്തമായി സ്വച്ഛത പഖ്‌വാദ ക്യാമ്പയിൻ ആചരിച്ചു.നമ്മുടെ രാജ്യത്തെ വൃത്തിയും ഹരിതവും ആക്കുക എന്നതാണ് സ്വച്ഛത പഖ്‌വാദയുടെ ലക്ഷ്യം.
പ്രിൻസിപ്പൽ പ്രൊഫസർ
ഡോ. കെ .സി. പ്രകാശ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.വൃത്തിയുള്ളതും ആരോഗ്യകരവും കൂടുതൽ ശുചിത്വമുള്ളതും കൂടുതൽ ആകർഷകവുമായ ഇന്ത്യ സൃഷ്ടിക്കാൻ ഇത് സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു..
സസ്യശാസ്ത്ര വിഭാഗം മേധാവി
ഡോ.ഗീതാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭൂമിത്രസേന കോർഡിനേറ്റർ മിസ് . ലക്ഷ്മി ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
പ്രശസ്ത തണ്ണീർതട ശാസ്ത്രഞ്ജനായ Dr ജുനൈദ് ഹസൻ തണ്ണീർത്തടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ - ക്കുറിച്ച് സംസാരിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ .ശ്രീമതി ഗീത അവർകളുടെ മഹനീയ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ സ്വച്ഛതാ പകഹ്വാദ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോക്ടർ അജേഷ് , കൗൺസിൽ സെക്രട്ടറി രാഗി, ഐ. ക്യു. എ. സി കൺവീനർ ഡോ. രാധികനാഥ്.ജി ഭൂമിത്രസേന അംഗങ്ങൾ ഡോക്ടർ പ്രീത, ഡോക്ടർ ശ്രീകല,ബോട്ടണി വിഭാഗം അധ്യാപകരായ മിസ് വിന്ധ്യ, മിസ് ഷാഹിന,കോളേജ് യൂണിയൻ ചെയർമാൻ അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നമ്മൾ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നമ്മെ സംരക്ഷിക്കുകയില്ല . കായൽ തീരത്തു അടിഞ്ഞു കൂടി യ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടണി വിഭാഗം കുട്ടികളും, ഭൂമിത്രസേന ക്ലബ്‌ അംഗങ്ങളും, ഉത്തരവാദിത്തം ടൂറിസം ക്ലബ്‌ അംഗങ്ങളും അധ്യാപകരുടെയും കോളേജ് യൂണിയൻ ചെയർമാൻ അബ്ദുള്ളയുടെയും നേതൃത്വത്തിൽ ശേഖരിക്കുകയും പിന്നീട് പഞ്ചായത്തിലെ ഹരിതകർമസേനക്ക് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.