Selfie with Wetlands Contest

ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് KSMDB കോളേജിലെ ഭൂമിത്രസേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ്‌ ബോട്ടണിയും സംയുക്തമായി "സേവ് വെ റ്റ്ലൻഡ് ക്യാമ്പയിൻ" എന്ന പരിപാടി നടത്തി . കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് എൻവിയോൺമെൻറ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും ഇന്ത്യയിലെ 75 സ്ഥലങ്ങളിലായി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ പരിപാടി ആചരിക്കുകയാണ്. കെ എസ് എം ഡി ബി കോളേജും ഇതിന്റെ ഭാഗമായി എന്നത് വളരെ അഭിനന്ദനാർഹമായ കാര്യമാണ്. ഈ ക്യാമ്പയിനിന്റെ ഭാഗമായി തണ്ണീർത്തടം സംരക്ഷണം സെൽഫി വിത്ത് വെറ്റിലാൻഡ് , തടാക സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക, ബേർഡ്സ് സർവ്വേ, തടാക തീരത്ത് മുള തൈകൾ നടുക, തുടങ്ങിയ പരിപാടികൾ നടത്തി. യുവാക്കളിൽ തണ്ണീർത്തടം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സെൽഫി വിത്ത് വെറ്റ്ലാൻഡ് എന്ന പരിപാടിയും സംഘടിപ്പിച്ചു. മികച്ച സെൽഫികൾക്ക്
ഭൂമിത്ര സേനാ ക്ലബ് ക്യാഷ് പ്രൈസ് നൽകുന്നതും ആണ്. പ്രശസ്ത പരിസ്ഥിതി സംരക്ഷകനായ പ്രൊഫ. രാമാനുജൻ തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം മേലധികാരി ഡോ. ഗീതാ കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭൂമിത്രസേന കോഡിനേറ്റർ അസിസ്റ്റൻറ് പ്രൊഫ. ലക്ഷ്മി ശ്രീകുമാർ ക്ലബ് അംഗങ്ങളായ ഡോ. പ്രീത ബി പ്രസാദ്, ഡോ. ശ്രീകല, ഭൂമിത്രസേന അംഗങ്ങളായ കുട്ടികൾ, ബോട്ടണി, സുവോളജി, കെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.